പൊന്നാനി നഗരസഭ വാർഷിക പദ്ധതിക്കും ബജറ്റിനും അംഗീകാരം

പൊന്നാനി: നഗരസഭയുടെ 2018-19 വാർഷിക പദ്ധതിക്കും ബജറ്റിനും അംഗീകാരമായി. സാമ്പ്രദായിക വ്യവസ്ഥയിൽനിന്ന് വ്യത്യസ്തമായി വാർഷിക പദ്ധതികൾതന്നെ ബജറ്റിൽ ഉൾപ്പെടുത്തിയ നഗരസഭക്ക് ഒരേ ദിവസംതന്നെ ബജറ്റിനും വാർഷിക പദ്ധതിക്കും അംഗീകാരം ലഭിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തൽ. മലപ്പുറത്ത് ചേർന്ന ജില്ല ആസൂത്രണ സമിതിയിലാണ് അംഗീകാരം ലഭിച്ചത്. 25,92,56,475 രൂപ അടങ്കൽ വകയിരുത്തിയതാണ് വാർഷിക പദ്ധതി. 270 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ജില്ലയിൽ ഡി.പി.സി അംഗീകാരം നേടുന്ന രണ്ടാമത്തെ നഗരസഭയാണ് പൊന്നാനി. കൗൺസിൽ ഹാളിൽ നടന്ന ബജറ്റ് അവലോകനത്തിൽ വിശദമായ ചർച്ചക്ക് ശേഷം ബജറ്റ് ഐകകണ്ഠ്യേന അംഗീകരിച്ചു. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ഒ.ഒ. ഷംസു, ടി. മുഹമ്മദ് ബഷീർ, അഷ്റഫ് പറമ്പിൽ, റീന പ്രകാശ്, ഷീന സുദേശൻ, കൗൺസിലർമാരായ എം.പി. അബ്ദുനിസാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എ.കെ. ജബ്ബാർ, വി.വി. സുഹറ, സേതുമാധവൻ, ചന്ദ്രവല്ലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.