കുടുംബ സംഗമം

വളാഞ്ചേരി: ഇ.എം.എസ്-എ.കെ.ജി ദിനാചരണ ഭാഗമായി സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. വൈക്കത്തൂർ എ.യു.പി സ്കൂളിൽ നടന്ന സംഗമം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എം. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. വി.പി. റംല, ടി.പി. രഘുനാഥ്, ടി.പി. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. മാറാക്കര: മാറാക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടാമ്പുഴയിൽ നടത്തിയ സംഗമം സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. രാമദാസ് ഉദ്ഘാടനം ചെയ്തു. കെ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. വി.കെ. രാജീവ്, എം.പി. ജമീല, കെ.പി. രമേഷ്, കെ. സത്യൻ എന്നിവർ സംസാരിച്ചു. പൂക്കാട്ടിരി: സി.പി.എം എടയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി ഓഡിറ്റോറിയത്തിൽ നടത്തിയ സി.പി.എം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. വി.പി. റംല അധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ്, എ.എൻ. ജോയ്, പി.എം. മോഹനൻ എന്നിവർ സംസാരിച്ചു. വലിയകുന്ന്: ഇരിമ്പിളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേച്ചേരിപറമ്പിൽ നടത്തിയ സി.പി.എം ജില്ല കമ്മിറ്റി അംഗം ടി. സത്യൻ ഉദ്ഘാടനം ചെയ്തു. ഇ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. എൻ. വേണുഗോപാൽ, കെ.പി.എ. സത്താർ, ജംഷീർ ഇരിമ്പിളിയം, കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.