തണൽമരങ്ങൾ മുറിച്ചുമാറ്റിയതിൽ പ്രതിഷേധം

കൊല്ലങ്കോട്: തൊഴിലുറപ്പ് പദ്ധതിക്കിടെ തണൽമരങ്ങൾ മുറിച്ചുമാറ്റിയതിൽ പ്രതിഷേധം. പോത്തമ്പാടം മുതൽ കാമ്പ്രത്ത് ചള്ളവരെ ഗോവിന്ദാപുരം റോഡി‍​െൻറ വശങ്ങളിലെ തണൽമരങ്ങളാണ് തൊഴിലാളികൾ മുറിച്ചുമാറ്റിയത്. കഴിഞ്ഞ മൂന്നുദിവസമായി തൊഴിലുറപ്പ് തൊഴിലാളികൾ റോഡരികിലെ മരത്തൈകളും കൊമ്പുകൾ മുറിച്ചുമാറ്റിയതാണ് പ്രതിഷേധത്തിന് കാരണം. മുതലമട പഞ്ചായത്തിൽ നാട്ടുകാർ പരാതി നൽകിയതി‍​െൻറ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് ഉദ്യോഗസ്ഥനായ അഭിലാഷും സംഘവും സ്ഥലത്തെത്തി തണൽ വൃക്ഷങ്ങൾ മുറിക്കുന്നതിനെതിരെ കർശനമായ വിലക്കുണ്ടെന്നും റോഡരികിലെ മരത്തൈകൾ മുറിച്ചുമാറ്റരുതെന്നും നിർദേശം നൽകി. പഞ്ചായത്ത് വികസന സെമിനാർ വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്ത് വികസന സെമിനാർ മുൻ എം.എൽ.എ സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കവിത മാധവൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി.ടി. കൃഷ്ണൻ മുഖ്യാതിഥിയായി. പി.എം. കലാധരൻ, എ.ടി. ഔസേഫ്, സി. വാസുദേവൻ, പി.എൻ. രവീന്ദ്രൻ, ലളിത ചന്ദ്രൻ, രത്നകുമാരി സുരേഷ്, എ. ചാമിയാർ, അബ്രഹാം സ്കറിയ, എൻ. വിജയൻ, ബേബി ചെറിയാൻ, എസ്. രാധാകൃഷ്ണൻ, കെ. ബാലൻ, യു. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.