കുലുക്കല്ലൂരിൽ ജനകീയ കോൺഗ്രസ് രൂപവത്കരിച്ചു

കുലുക്കല്ലൂർ: വിഘടിച്ച് നിൽക്കുന്നവരെ അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകാത്തതിൽ പ്രതിഷേധിച്ച് കുലുക്കല്ലൂരിൽ ജനകീയ കോൺഗ്രസ് കമ്മിറ്റി രൂപവത്കരിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്തംഗം ടി. ശശിധരൻ ചെയർമാനായി 51 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഏഴാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് മുൻ മണ്ഡലം പ്രസിഡൻറ് രാജൻ പൂതനായിൽ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം രാജനെയും കൂടെ നിൽക്കുന്നവരെയും അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചത്. വിളയൂർ കളരി ഭഗവതി ക്ഷേത്രോത്സവത്തിന് നാളെ തുടക്കം വിളയൂർ: കളരി ഭഗവതി ക്ഷേത്രോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 11ന് കൂറയിടൽ ചടങ്ങ് നടക്കും. വൈകീട്ട് ഏഴിന് തന്ത്രി രാമൻ ഭട്ടതിരിപ്പാട് ഉത്സവാഘോഷം ഉദ്‌ഘാടനം ചെയ്യും. കളരി ഭഗവതി പുരസ്‌കാരം ഗായത്രി ഉണ്ണിക്ക് നൽകും. 30ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.