വികസന സെമിനാർ; കരിമ്പയിൽ കൃഷിക്കും മാലിന്യ സംസ്കരണത്തിനും മുൻഗണന

കല്ലടിക്കോട്: കൃഷിക്കും മാലിന്യ സംസ്കരണത്തിനും മുൻഗണന നൽകുന്ന പദ്ധതികൾക്ക് കരിമ്പ ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ അംഗീകാരമായി. കല്ലടിക്കോട് എ.കെ ഹാളിൽ നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു. വികസന രേഖ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ കൃഷി ഓഫിസർ പി. സാജിദലിക്ക് നൽകി പ്രകാശനം ചെയ്‌തു. സുധീർ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ശാന്താകുമാരി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർന്മാരായ ജിമ്മി മാത്യു , പ്രിയ, ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.