റോഡ് ഉദ്ഘാടനം

അലനല്ലൂർ: ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാര വാർഡിൽ നാല് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മില്ലുംപടി-സെക്കൻഡ് സ്ട്രീറ്റ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ ഖത്താബ് നിർവഹിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗം പി. രജി അധ്യക്ഷത വഹിച്ചു. എ. റഫീഖ്, കെ. നിസാമുദ്ദീൻ, അസീസ് കാര, പി. നിസാർ, കെ.എം. ഷൗക്കത്തലി, നസീഫ് പാലക്കാഴി എന്നിവർ പങ്കെടുത്തു. എ.കെ.ജി, ഇ.എം.എസ് ദിനാചരണം അലനല്ലൂർ: എ.കെ.ജി, ഇ.എം.എസ് ദിനാചരണത്തി​െൻറ ഭാഗമായി അലനല്ലൂർ സി.പി.എം ലോക്കൽ കമ്മിറ്റി കുടുംബസംഗമം നടത്തി. സർവിസ് സഹകരണ ബാങ്ക് ഹാളിൽ ജില്ല കമ്മിറ്റി അംഗം എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടോമി തോമസ് അധ്യക്ഷത വഹിച്ചു. കെ.എ. സുദർശന കുമാർ, പി. മുസ്തഫ, എം. ജിനേഷ്, അബ്ദുൽ കരിം, വി. അബ്ദുൽ സലിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.