ലിംഗനീതി സെമിനാർ നാളെ

മലപ്പുറം: 'വിവാഹം, വിവാഹമോചനം, ലിംഗനീതി' വിഷയത്തിൽ എ.െഎ.ഡി.ഡബ്ല്യൂ.എ ജില്ല കമ്മിറ്റി മലപ്പുറത്ത് സെമിനാർ സംഘടിപ്പിക്കും. മുനിസിപ്പൽ ഒാഡിറ്റോറിയത്തിൽ രാവിലെ 10ന് ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സെക്രട്ടറി അഡ്വ. സതീദേവി അധ്യക്ഷത വഹിക്കും. ഡോ. ഹരിപ്രിയ, വി.പി. സുഹ്റ, ഡോ. ഷംഷാദ് ഹുസൈൻ, പി.കെ. സൈനബ എന്നിവർ സംസാരിക്കും. വാർത്തസേമ്മളനത്തിൽ അഡ്വ. പി.കെ. സുമതി, പി. സുചിത്ര, കെ. റംല, ടി.കെ. വിമല, ഷഹർബാൻ എന്നിവർ പെങ്കടുത്തു. ഇ-പോസ് മെഷീൻ തിരിച്ചടിയെന്ന് റേഷൻ വ്യാപാരികൾ മലപ്പുറം: ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നതോടെ റേഷൻകടയിലെ സെയിൽസ്മാന്മാർക്ക് ജോലി നഷ്ടപ്പെടുമെന്ന് റേഷൻ വ്യാപാരികൾ. കമ്പ്യൂട്ടർ സ്ഥാപിച്ച സ്ഥലങ്ങളിൽ വ്യാപാരിക്ക് വാടകയും കൂലിച്ചെലവും കഴിച്ച് 4,000 മുതൽ 6000 വരെയാണ് ലഭിക്കുന്നത്. ഇതുകൊണ്ട് റേഷൻകട നടത്തികൊണ്ടുപോകാൻ കഴിയില്ല. സർക്കാർ വ്യാപാരികളെ വഞ്ചിച്ചിരിക്കുകയാണെന്നും റേഷൻ റീെട്ടയിൽ ഡീലേഴ്സ് ഭാരവാഹികൾ വ്യക്തമാക്കി. കമ്പ്യൂട്ടർവത്കരണത്തിന് വ്യാപാരികൾ എതിരല്ല. എന്നാൽ, മറ്റാവശ്യങ്ങൾ പരിഗണിക്കണം. 26ന് സർക്കാർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇതുകഴിഞ്ഞാൽ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. വാർത്തസമ്മേളനത്തിൽ റേഷൻ റീെട്ടയിൽ ഡീലേഴ്സ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് കാടാമ്പുഴ മൂസ, ജില്ല സെക്രട്ടറി കബീർ അമ്പാരത്ത്, നാസർ വേങ്ങര, ജയപ്രകാശ് തിരൂർ, സിദ്ദീഖ് നിലമ്പൂർ, ബാപ്പുട്ടി, സത്യൻ എന്നിവർ പെങ്കടുത്തു. ഗ്രാമീൺ ബാങ്ക് ജീവനക്കാർ പണിമുടക്കും മലപ്പുറം: വിവിധ കാരണങ്ങളുന്നയിച്ച് 26 മുതൽ 28 വരെ തീയതികളിൽ ഗ്രാമീൺ ബാങ്ക് ജീവനക്കാർ പണിമുടക്കും. കേരള ഗ്രാമീൺ ബാങ്കി​െൻറ 617 ശാഖകളും 10 റീജനൽ ഒാഫിസുകളും മലപ്പുറത്തെ ഹെഡ് ഒാഫിസും പ്രവർത്തിക്കില്ലെന്ന് ജീവനക്കാരുടെ സംഘടനകളുടെ െഎക്യവേദിയായ ഫോറം ഒാഫ് റീജനൽ റൂറൽ ബാങ്ക് യൂനിയൻസ് അറിയിച്ചു. ഗ്രാമീൺ ബാങ്ക് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുക, കമ്പ്യൂട്ടർ ഇൻക്രിമ​െൻറ് അനുവദിക്കുക, സ്പോൺസർ ബാങ്കിലെ സേവന വ്യവസ്ഥകൾ ഗ്രാമീണ ബാങ്കിലും നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. വാർത്തസമ്മേളനത്തിൽ കെ. പ്രകാശൻ, കെ. കൃഷ്ണൻ, പ്രജിത്കുമാർ, ടി. സോമൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.