ബില്ലുകളുടെ കുത്തൊഴുക്കിന്​ ​നിയ​ന്ത്രണം; വൈകി കിട്ടുന്നവ സ്വീകരിക്കില്ല

തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് അവസാനത്തെ ബില്ലുകളുടെ കുത്തൊഴുക്ക് തടയാൻ ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ധനവകുപ്പ് തീരുമാനിച്ചു. വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നിശ്ചിത സമയത്തിനു ശേഷം നൽകുന്ന ബില്ലുകൾ അനുവദിക്കില്ല. ട്രഷറിയിൽനിന്ന് പണം പിൻവലിച്ച് ബാങ്കുകളിലേക്ക് നിക്ഷേപിക്കുന്നതും വിലക്കി. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷിയാണ് ട്രഷറി ഉദ്യോഗസ്ഥർക്കും വകുപ്പുകൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. വർഷാവസാനം ട്രഷറികളിൽ ബില്ലുകൾ പാസാക്കാനുളള കൂട്ടത്തിരക്കിൽ പദ്ധതി വിനിയോഗത്തി​െൻറ നിലവാരം ഇടിയുന്നതായി കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. എന്നാൽ, പതിവ് പോലെ ഇക്കുറിയും വൈകിയാണ് ബില്ലുകൾ വകുപ്പുകളിൽനിന്ന് ട്രഷറിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. വകുപ്പ് മേധാവികളും ഡ്രോയിങ് ആൻഡ് ഡിസ്േബഴ്സിങ് ഒാഫിസർമാരും എല്ലാ ചെക്കുകളും ബില്ലുകളും ചെലാനുകളും മാർച്ച് 28ന് വൈകുന്നേരം അഞ്ചിനുമുമ്പ് ട്രഷറികളിൽ നൽകണമെന്ന് സർക്കുലറിൽ പറയുന്നു. വൈകി കിട്ടുന്നവ സ്വീകരിക്കില്ല. എല്ലാ കൺട്രോളിങ് ഒാഫിസർമാരും അവയുടെ ബജറ്റ് വിഹിതം സംബന്ധിച്ച കത്ത് ഉറപ്പാക്കണം. ഇത് മാർച്ച് 27നകം ട്രഷറികളിൽ കിട്ടണം. വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ മാർച്ച് 24ന് ശേഷം സമർപ്പിക്കുന്ന ബില്ലുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ, സ്പെഷൽ ടി.എസ്.ബി അക്കൗണ്ടുകളിൽനിന്ന് പിൻവലിക്കാനുള്ള ബില്ലുകൾ എന്നിവ ട്രഷറി ക്യൂവിലേക്ക് മാറ്റും. ട്രഷറിയിൽനിന്ന് ഇതിന് ടോക്കൺ നൽകും. മുൻഗണനാടിസ്ഥാനത്തിലാകും പണം അനുവദിക്കുക. ഇൗ സാമ്പത്തിക വർഷമുള്ള ബില്ലുകളും ചെക്കുകളും ലാപ്സാകില്ല. ഇവ അടുത്ത സാമ്പത്തിക വർഷത്തി​െൻറ ആദ്യ ദിനങ്ങളിൽ മുൻഗണനാടിസ്ഥാനത്തിൽ നൽകും. പദ്ധതി പണം സ്പെഷൽ ട്രഷറി സേവിങ് അക്കൗണ്ടിലേേക്കാ വകുപ്പുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കോ മാറ്റാൻ പാടില്ല. നിർദേശങ്ങൾ ട്രഷറികൾ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.