സുന്നി ​െഎക്യ ചർച്ചയിൽ പുരോഗതി; മുടിക്കോട്​ പള്ളി തർക്കത്തിന്​ പരിഹാരമാകുന്നു

മലപ്പുറം: ഇ.കെ-എ.പി വിഭാഗം സുന്നികളെ െഎക്യത്തി​െൻറ പാതയിലേക്ക് കൊണ്ടുവരാനായി തുടക്കമിട്ട ചർച്ചകളിൽ നിർണായക പുരോഗതി. ഇതി​െൻറ ഭാഗമായി തർക്കത്തെ തുടർന്ന് 2017 ആഗസ്റ്റ് 21ന് പൂട്ടിയ മഞ്ചേരി ആനക്കയം പഞ്ചായത്തിലെ മുടിക്കോട് ജുമാമസ്ജിദുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. പള്ളിയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേസിലുൾപ്പെട്ട ഇരുവിഭാഗത്തിലുമുള്ളവർ പെരിന്തൽമണ്ണ ആർ.ഡി.ഒയെ സമീപിക്കാൻ തീരുമാനിച്ചു. മധ്യസ്ഥ ചർച്ചയുടെ ഭാഗമായി താൽക്കാലികമായി പള്ളിയുടെ നടത്തിപ്പിന് ഇരു വിഭാഗത്തിനും പ്രാതിനിധ്യമുള്ള അഞ്ചംഗ സമിതിയെയും നിയോഗിച്ചു. നേരത്തേ നിരവധി തവണ സുന്നി െഎക്യ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടാകുന്നത് ഇതാദ്യമായാണ്. മുടിക്കോട് വിഷയത്തിൽ രമ്യമായ തീർപ്പുണ്ടായാൽ മറ്റു തർക്കങ്ങളിലും മധ്യസ്ഥ ചർച്ചകൾക്ക് വേഗം കൂടും. രാഷ്ട്രീയ നേതൃത്വത്തി​െൻറ പങ്കാളത്തിമില്ലാത്ത സമിതിയാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. ഇരുവിഭാഗത്തുനിന്നുമായി പ്രമുഖ പണ്ഡിതരായ പ്രഫ. ബഹാഉദ്ദീൻ നദ്വി കൂരിയാട്, ഹമീദ് ഫൈസി അമ്പലക്കടവ്, ഉമർ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ നന്തി, പേേരാട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ, കെ.കെ. അഹ്മദ് കുട്ടി മുസ്ലിയാർ കട്ടുപ്പാറ എന്നിവരാണ് െഎക്യ ചർച്ചക്കായി നിയോഗിച്ച സമിതിയിലുള്ളത്. ഇതിന് പുറമെ സലാം ദാരിമി പെരിന്തൽമണ്ണ, ഡോ. ലത്തീഫ് എന്നിവരും ചർച്ചയിൽ പെങ്കടുക്കാറുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നേതാക്കൾ യോഗം ചേർന്നിരുന്നു. മുടിക്കോട് പള്ളിയുമായി ബന്ധപ്പെട്ട് ധാരണയുണ്ടാക്കി ആർ.ഡി.ഒക്ക് കൈമാറാനുള്ള തീരുമാനം കൈക്കൊണ്ടത് ഇൗ യോഗത്തിലാണെന്നാണ് സൂചന. സമിതി അംഗങ്ങൾ പരസ്യപ്രതികരണം നടത്തരുതെന്ന വ്യവസ്ഥയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.