'നെല്ലായ പഞ്ചായത്തിലെ കെട്ടിടാനുമതികൾ വിജിലൻസ് അന്വേഷിക്കണം'

ചെർപ്പുളശ്ശേരി: വ്യാജരേഖ ചമച്ച് അനധികൃതമായി കെട്ടിട അനുമതി നേടിക്കൊടുത്ത കേസിൽ നെല്ലായ ഗ്രാമപഞ്ചായത്ത് മുൻ മെംബറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ വ്യക്തി അറസ്റ്റിലായ പശ്ചാത്തലത്തിൽ, നെല്ലായ പഞ്ചായത്തിൽ കെട്ടിടങ്ങൾക്ക് അനുമതി നൽകിയതിൽ വ്യാജ രേഖകളുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കണമെന്ന് ഷൊർണൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നെല്ലായയിൽ തെരുവ് വിളക്കുമായി ബന്ധപ്പെട്ട അഴിമതിയിലും ചിലർക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ മറ്റു ചിലർക്ക് സ്ഥാനക്കയറ്റം നൽകുന്ന സമീപനമാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രസിഡൻറ് ഉനൈസ് മാരായമംഗലം, വൈസ് പ്രസിഡൻറ് പി. സക്കീർ ഹുസൈൻ, സെക്രട്ടറി ജാഫർ മോളൂർ, ഫസലുറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.