ശങ്കരമംഗലം റോഡും തോട്ടുങ്ങൽ സിറ്റി ഓവുപാലും സമർപ്പിച്ചു

പട്ടാമ്പി: മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ എസ്.എൽ.ടി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 58 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ശങ്കരമംഗലം റോഡ്, പുനർനിർമിച്ച തോട്ടുങ്ങൽ സിറ്റി ഓവുപാലം, പട്ടാമ്പി മൃഗാശുപത്രി-മുതുതല റോഡ് നവീകരണത്തി​െൻറയും ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ കൗൺസിലർ പി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പി.ഡബ്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഒ.ബി. മധു റിപ്പോർട്ട് അവതരിച്ചു. സി.പിഎം ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.പി. ശങ്കരൻ, ബി.ജെ.പി പട്ടാമ്പി മുനിസിപ്പാലിറ്റി പ്രസിഡൻറ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കൗൺസിലർ കെ.സി. ഗിരീഷ് സ്വാഗതവും അസി. എൻജിനീയർ എ. അനുരാഗ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.