പ്രതിഷ്ഠാദിനം 21 മുതൽ

ഷൊർണൂർ: കുളപ്പുള്ളി അന്തിമഹാകാളൻ കാവിലെ പ്രതിഷ്ഠാദിനം 21, 22, 23 തീയതികളിൽ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കല്ലൂർ ദേവദാസ് നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. 21ന് അസ്ത്ര കലശപൂജ, രക്ഷോഘ്ന ഹോമം, 22ന് രാവിലെ ബിംബ ശുദ്ധിപൂജ, കലശാഭിഷേകം, സമ്പൂർണ നാരായണീയ പാരായണം, ഭഗവത് സേവ, വൈകീട്ട് ഏഴിന് കഥകളി എന്നിവ നടക്കും. 23ന് രാവിലെ മഹാഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, ഉച്ചക്ക് പ്രസാദ ഊട്ട് എന്നിവയുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.