ദേശീയ മാധ്യമ ഗവേഷണ സമ്മേളനം ഇന്ന്​ തുടങ്ങും

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്സിറ്റി മാധ്യമ പഠനവിഭാഗം 'മാറുന്ന ഇന്ത്യൻ മാധ്യമരംഗം: പ്രധാന പ്രവണതകൾ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ ഗവേഷണ സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. 'ദ ഹിന്ദു' റീഡേഴ്സ് എഡിറ്റർ എ.എസ്. പന്നീർ സെൽവൻ, ഫ്രൻറ്ലൈൻ മാഗസിൻ അസോഷ്യേറ്റ് എഡിറ്റർ ആർ.കെ. രാധാകൃഷ്ണൻ, ഹൈദരാബാദ് സർവകലാശാലയിലെ പ്രഫ. കാഞ്ചൻ കെ. മാലിക് എന്നിവർ പങ്കെടുക്കും. 'സിനിമയും സെൻസർഷിപ്പും', 'ഉടലും മാധ്യമങ്ങളും' എന്നീ വിഷയങ്ങളിലുള്ള പൊതുചർച്ചയിൽ സി.എസ്. വെങ്കിടേശ്വരൻ, സനൽകുമാർ ശശിധരൻ, പി.എ. രാംദാസ്, ടി. പാർവതി, എസ്. സിതാര, ജിലു ജോസഫ്, ശ്രീകല മുല്ലശ്ശേരി എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.