മുല്ലപ്പള്ളി നടപ്പാത ഉദ്ഘാടനം ചെയ്തു

കരുളായി: മുല്ലപ്പള്ളി നടപ്പാതയുടെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. വാർഡ് അംഗം ഷീബ പൂഴിക്കുത്ത് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 118 മീറ്റർ ദൂരമാണ് കോൺക്രീറ്റ് നടത്തിയത്. 100 തൊഴിൽ ദിനങ്ങളിലായി നാല് ദിവസംകൊണ്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്. വാർഡ് അംഗം എം. ബിനേഷ്, വി.പി. അഹമ്മദ് കുട്ടി, വി.പി. അബ്ദുൽ കരീം, പി. റഫീഖ്, അബ്ദുൽ അസീസ്, മുനീർ, കെ. പ്രവീൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.