വൈദ്യുതി ലൈനിന് മുകളിലേക്ക് തെങ്ങ് വീണു

വണ്ടൂർ: നടുവത്ത് തങ്ങൾപടിയിൽ 66 കെ.വി ലൈനിനു മുകളിൽ തെങ്ങ് വീണു. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. തെങ്ങ് വീണതിനെ തുടർന്ന് വൈദ്യുതി തൂണും മറിഞ്ഞുവീണു. ഇതേതുടർന്ന് നിലമ്പൂർ-വണ്ടൂർ റൂട്ടിൽ അൽപനേരം ഗതാഗതം സ്തംഭിച്ചു. നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറി‍​െൻറ മുകളിലേക്ക് പോസ്റ്റും കമ്പിയും വീണതിനാൽ സാരമായ കേടുപാട് സംഭവിച്ചു. രണ്ടുദിവസം മുമ്പ് എടുത്ത പുതിയ കാറാണ് അപകടത്തിൽപെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വണ്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസി‍​െൻറ മുന്നിലേക്കാണ് തെങ്ങുവീണത്. മറ്റുവാഹനങ്ങളും സംഭവസമയം റോഡിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. അപടം നടന്ന നിമിഷംതന്നെ വൈദ്യുതിബന്ധം നിലച്ചത് തുണയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.