മുതിർന്ന പൗരന്മാരേ, പൊലീസ്​ കൂടെയുണ്ട്​

മലപ്പുറം: മുതിർന്ന പൗരന്മാർക്ക് സംരക്ഷണവും സുരക്ഷയും ഒരുക്കാൻ ജില്ല പൊലീസ് പദ്ധതി തയാറാക്കുന്നു. മുതിർന്ന പൗരന്മാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ്, പ്രശ്നങ്ങൾ അവതരിപ്പിക്കാനും കൈകാര്യം ചെയ്യാനും വാട്സ്ആപ് ഗ്രൂപ്, പ്രയാസങ്ങൾ അറിയിക്കാൻ ഹെൽപ് ലൈൻ നമ്പർ എന്നിവ വൈകാതെ നടപ്പിലാക്കുമെന്ന് ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ പറഞ്ഞു. വലുതും ചെറുതുമായ പ്രയാസങ്ങൾ പൊലീസിനെ അറിയിക്കാമെന്നും സഹായം ഉറപ്പാക്കുമെന്നും കൂട്ടിച്ചേർത്തു. മുതിർന്ന പൗരൻമാരുടെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച് ജില്ല പൊലീസ് നടത്തിയ ശിൽപശാലയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരൻമാരുടെ സംരക്ഷണം ഉറപ്പാക്കുന്നതാണ് പൊലീസി​െൻറ പുതിയ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം ടി.കെ. റഷീദലി, വിവിധ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, മുതിർന്ന പൗരൻമാർ എന്നിവർ സംസാരിച്ചു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ. സലീം സ്വാഗതവും ക്രൈം ബ്രാഞ്ച് എ.എസ്.െഎ സി.പി. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിന് മികച്ച പ്രവർത്തനം കാഴ്ചവെച്ച വാഴക്കാട് പൊലീസ് സ്റ്റേഷൻ എസ്.െഎ വിജയരാജിന് പി. ഉബൈദുല്ല എം.എൽ.എ ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.