പെരുമനക്കുന്ന് കോളനി വികസനം: നടപടി വേണം

\B \Bആനക്കര: അവഗണന നേരിടുന്ന കപ്പൂർ പറക്കുളം പെരുമനക്കുന്ന് നാലു സ​െൻറ് കോളനിയുടെ സമഗ്രവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് വെൽഫെയർ പാർട്ടി തൃത്താല മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ട് ദിവസം കൂടുമ്പോൾ മാത്രം ലഭിക്കുന്ന പൈപ്പ്ൈലൻ വെള്ളംതന്നെ പലപ്പോഴും മുടങ്ങുന്നു. കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കോളനിയിലെ കിണർ സമീപത്തെ രാസഫാക്ടറികളാൽ മലിനമായി. അകലെയുള്ള സ്വകാര്യവ്യക്തികളുടെ കിണറ്റിൽ നിന്നാണ് കുടിവെള്ളം കൊണ്ടുവരുന്നത്. സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാൽ കോളനിവാസികൾ അനുഭവിക്കുന്ന യാതന ചില്ലറയല്ല. പ്രദേശം സന്ദർശിച്ച ഭാരവാഹികൾ പഞ്ചായത്ത് അംഗം സ്മിത വിജയനുമായി വിഷയം ചർച്ച ചെയ്തു. അടുത്ത ദിവസം കലക്ടറേറ്റിൽ നടക്കുന്ന അദാലത്തിൽ വിഷയം ഉന്നയിക്കുമെന്ന് അവർ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ഫൈസൽ ചാലിശ്ശേരി, ഭാരവാഹികളായ സക്കീർ ഒതളൂർ, ജസീർ പറക്കുളം, എൻ.വി. മുഹമ്മദലി എന്നിവർ സംഘത്തിലുണ്ടായിരുന്നു. വെള്ളിയാങ്കല്ല് ജലസംഭരണിയിൽ അറവ് മാലിന്യം തള്ളുന്നു കൂറ്റനാട്: നാടുനീളെ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുമ്പോഴും ക്ഷാമത്തെ പരിഹരിക്കാൻ ഉപയോഗപ്പെടുത്തുന്ന വെള്ളിയാങ്കല്ല് സംഭരണിയിൽ മാലിന്യം തള്ളുന്നു. തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണിക്കകത്താണ് അറവുശാലയിൽനിന്നും ബാർബർ, ഹോട്ടൽ എന്നിവിടങ്ങളിൽനിന്നും മാലിന്യം തള്ളുന്നത്. കുടിവെള്ളം ശേഖരിച്ച് പാവറട്ടി ഉൾെപ്പടെ ജില്ലയിലും ഇതര ജില്ലകളിലും വരെ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, ജലക്ഷാമം മൂലം വെള്ളത്തി​െൻറ ഉറവ ഇല്ലാത്തതിനാൽ മാലിന്യം ചീഞ്ഞ് വെള്ളത്തിൽ കലരുന്നതാണ് പ്രശ്നമാവുന്നത്. സമീപത്തുകൂടി സഞ്ചരിക്കുമ്പോൾതന്നെ ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പറയുന്നു. മത്സ്യങ്ങൾ ചത്തുപൊങ്ങിക്കിടക്കുന്നതും ദുർഗന്ധമുണ്ടാക്കുന്നു. മത്സ്യങ്ങളെ പിടികൂടുന്നതിന് ഉപയോഗിക്കുന്ന വിഷാംശം കലർന്ന രാസവസ്തുക്കളുടെ ഉപയോഗവും വ്യാപകമാണ്. സംഭവത്തിൽ ആരോഗ്യവകുപ്പും മറ്റും അലസത കാണിക്കുന്നതാണ് മനുഷ്യാവകാശ കമീഷനെ സമീപിക്കുന്നത്. ഇതിനെതിരെ പരാതിയുമായി കേരള ദലിത് ഫോറം ചെയർമാൻ ചോലയിൽ വേലായുധൻ മനുഷ്യാവകാശ കമീഷനെ സമീപിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.