ജില്ലതല കർഷക പരിശീലനം ഇന്ന്​

പൊന്നാനി: കേരള കൃഷിക്ഷേമ വകുപ്പി​െൻറ പ്ലാൻറ് പ്രൊട്ടക്ഷൻ കാമ്പയി​െൻറ ഭാഗമായി കേന്ദ്ര തോട്ടവിള ഗവേഷണ സ്‌ഥാപനവും മാറഞ്ചേരി കേരസുരക്ഷ നാളികേര ഫെഡറേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലതല കർഷക പരിശീലന പരിപാടി ഞായറാഴ്ച 10ന് മാറഞ്ചേരി വടമുക്കിലെ കർഷകൻ കെ.സി. അബൂബക്കർ ഹാജിയുടെ ഫാം ഹൗസിൽ നടക്കും. തെങ്ങുകളിലെ രോഗ കീടനിയന്ത്രണവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആറ്റുണ്ണി തങ്ങൾ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്മാരായ ഡോ. ചന്ദ്രിക മോഹൻ, ഡോ. രാജ്‌കുമാർ, ഡോ. രവീന്ദ്രൻ എന്നിവർ നയിക്കും. പി.പി.എഫ്.എ ലോഗോ പ്രകാശനവും ബോധവത്കരണ ക്ലാസും പൊന്നാനി: പി.പി.എഫ്.എ ലോഗോ പ്രകാശനവും ബോധവത്കരണ ക്ലാസും ഞായറാഴ്ച നടക്കും. പൊന്നാനിയിലെ പ്രാവ് വളർത്തൽകാരുടെ സംഘടനയായ പൊന്നാനി പീജിയൺ ഫ്ലയേഴ്സ് അസോസിയേഷ​െൻറ ജനറൽ ബോഡി മീറ്റിങ്, പഴയ കാല പ്രാവ് വളർത്തുകാരെ ആദരിക്കൽ, അംഗത്വ വിതരണം എന്നിവയും ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിന് ബ്രദേഴ്സ് കാറ്ററിങ് ഹാളിൽ നടക്കും. പൊന്നാനി എസ്.ഐ കെ. നൗഫൽ ഉദ്ഘാടനം ചെയ്യും. വെറ്ററിനറി സർജൻ സി.എം. നഹീൽ മുഖ്യാതിഥിയായിരിക്കും. സി.കെ. അബൂബക്കർ ബോധവത്കരണ ക്ലാസെടുക്കും. ഈ വർഷത്തെ പ്രാവ് പറപ്പിക്കൽ മത്സരവും നടക്കും. ഏഴ് ടൂർണമ​െൻറുകളായി തരം തിരിച്ചാണ് മത്സരം നടക്കുക. വാർത്തസമ്മേളനത്തിൽ എം.പി. ഇസ്മായിൽ, പി.വി. ഫവാസ്, പി.വി. മൂസക്കുട്ടി, ടി. വൈശാഖ്, സി.പി. മുഖ്താർ എന്നിവർ സംബന്ധിച്ചു. വിദ്യാഭ്യാസം കുട്ടികളിൽ ആവേശമുണ്ടാക്കണം -സ്പീക്കർ ചങ്ങരംകുളം: സ്കൂൾ വിദ്യാഭ്യാസം മടുപ്പുളവാക്കുന്ന പഴയ കാലത്തിൽനിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസം ഒരുആവേശമായി കൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചിയ്യാനൂർ ഗവ. എൽ.പി സ്കൂൾ 106ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.ആർ. ലിജേഷ് അധ്യക്ഷ വഹിച്ചു. സ്കൂളി​െൻറ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഹസൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള എൻഡോവ്മ​െൻറ് വിതരണം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സബിത അനിൽ നിർവഹിച്ചു. മംഗളോദയം അബൂബക്കർ ഹാജി, ഷാനവാസ് വട്ടത്തൂർ, വാർഡ് അംഗങ്ങളായ സുജിത സുനിൽ, കെ.എം. ഹാരിസ്, കെ.സി. ജയന്തി, പി.വി. പ്രദീപ്, ടി.പി. മാധവൻ, പി.ടി. ശശീന്ദ്രൻ, ആസിയ ഇബ്രാഹീം, അംബിക, നഫീസാബി, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ എം.പി. ബാലകൃഷ്ണൻ, എസ്.എം.സി ചെയർമാൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് വി.പി. അബ്ദുൽ ഖാദർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.പി. മിനി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.