ദേശീയപാത വികസനം: ആശങ്കകൾ അകറ്റണം ^എസ്.വൈ.എസ്

ദേശീയപാത വികസനം: ആശങ്കകൾ അകറ്റണം -എസ്.വൈ.എസ് മലപ്പുറം: ദേശീയപാത വികസനത്തിൽ പരിസരവാസികളുടെ ആശങ്കകള്‍ കേള്‍ക്കാതെയുള്ള നീക്കങ്ങള്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി. പാതയുടെ അലൈൻമ​െൻറില്‍ മാറ്റം വരുമ്പോള്‍ വീടുകളെയും ആരാധനാലയങ്ങളെയും പ്രതികൂലമായി ബാധിക്കും. അവധാതനയോടെയുള്ള വികസനമാണ് സര്‍ക്കാറില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്. സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം. അബൂബക്കര്‍ മാസ്റ്റര്‍, ടി. അലവി പുതുപറമ്പ്, സീതിക്കോയ തങ്ങള്‍, എന്‍.എം. സ്വാദിഖ് സഖാഫി, ഇ.കെ. മുഹമ്മദ് കോയ സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി.പി.എം. ബഷീര്‍, കെ.പി. ജമാല്‍, കരുവള്ളി അബ്ദുറഹീം, എ.പി. ബഷീര്‍ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.