മുതിർന്നവർക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു

അരീക്കോട്: തെക്കുംമുറി സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ മുതിർന്ന പൗരൻമാർക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു. രാവിലെ എട്ടിന് തെക്കുംമുറിയിൽ നിന്നാരംഭിച്ച യാത്രയിൽ സ്ത്രീകളുൾപ്പെടെ 50 വയോജനങ്ങളാണ് പങ്കെടുത്തത്. യാത്രക്കിടെ കക്കാടംപൊയിൽ ജൈവകർഷിക ഫ്ലോട്ടിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. കെ. ഖാദർ തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. വി. ഇസ്മായിൽ, പി.ടി. മുഹമ്മദലി, കെ. അശ്റഫ്, ഖാദർ പുത്തലം, അസുക്ക തലശ്ശേരി എന്നിവർ നയിച്ച ഗാനവിരുന്നും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.