കേരളത്തിൽ നേരത്തേ വിരമിക്കേണ്ട അവസ്ഥ ^കുഞ്ഞാലിക്കുട്ടി

കേരളത്തിൽ നേരത്തേ വിരമിക്കേണ്ട അവസ്ഥ -കുഞ്ഞാലിക്കുട്ടി മലപ്പുറം: കേരളത്തിൽ നേരത്തേ വിരമിക്കേണ്ട അവസ്ഥയാെണന്നും ഇതിന് മാറ്റം വരുത്താൻ ഭരണത്തിലിരിക്കുേമ്പാൾ ശ്രമിച്ചെങ്കിലും എതിർപ്പിനെ തുടർന്ന് തീരുമാനം പിൻവലിക്കേണ്ടി വന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ വിരമിക്കല്‍ കാലാവധി ജീവനക്കാരുടെ ആരോഗ്യത്തിനനുസരിച്ചാണ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. മലയില്‍ മുഹമ്മദ് കുട്ടിയെ ചടങ്ങിൽ ആദരിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, പി. അബ്ദുൽ ഹമീദ് എം.എൽ.എ, പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആസാദ് വണ്ടൂർ, അഡ്വ. കെ.പി. മറിയുമ്മ, ഉമ്മര്‍ അറക്കൽ, നൗഷാദ് മണ്ണിശ്ശേരി, പി.കെ.സി. അബ്ദുറഹ്മാൻ‍, യൂസുഫ് വല്ലാഞ്ചിറ, ടി.പി. മൂസക്കോയ തുടങ്ങിയവർ സംബന്ധിച്ചു. പ്രതിനിധി സമ്മേളനം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് നാനാക്കല്‍ മുഹമ്മദ്, എം. അബൂബക്കര്‍, എ.കെ. സൈനുദ്ദീന്‍, ഖാദര്‍ കൊടവണ്ടി, ഡോ. ഹാറൂൺ, ഡോ. നിസാമുദ്ദീന്‍, ആറ്റ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സെമിനാര്‍ അഡ്വ. കെ.എന്‍.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.എം. റഷീദ്, പി.പി. അലവിക്കുട്ടി മാസ്റ്റർ, ഇസ്മായിൽ കുട്ടി മലപ്പുറം, സി.ടി. അബ്ദുൽ കരീം, എം. സുബൈര്‍ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.