കെ.എസ്.ആർ.ടി.സി ബസിനു നേരെ കുപ്പിയേറ്; ചില്ല് തകർന്ന നിലയിൽ

കോട്ടക്കൽ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിനു നേരെ വെള്ളം നിറച്ച കുപ്പിയേറ്. ബസി​െൻറ മുൻഭാഗത്തെ ചില്ല് തകർന്നു. ശനിയാഴ്ച പുലർച്ചെ ദേശീയപാത ചിനക്കലിനു സമീപം സ്വാഗതമാടാണ് സംഭവം. സുൽത്താൻ ബത്തേരിയിൽ നിന്ന് കുമളിയിലേക്ക് പോകുന്ന ബസിനു നേരെയായിരുന്നു അക്രമം. എതിർ ഭാഗത്തു നിന്ന് കാറിലെത്തിയ സംഘമാണ് കുപ്പിയെറിഞ്ഞത്. ചാര നിറത്തിലുള്ളതാണ് വാഹനം. ജീവനക്കാരുടെ പരാതിയിൽ കോട്ടക്കൽ പൊലീസ് കേസെടുത്തു. മേഖലയിൽ മുമ്പും സർക്കാർ ബസിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. രാത്രിയായതിനാൽ അക്രമികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നിരീക്ഷണ കാമറ ദൃശ്യങ്ങൾ വഴി അന്വേഷണം നടത്തുമെന്ന് എസ്.ഐ റിയാസ് ചാക്കീരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.