ജില്ല ആശുപത്രിയിലെ ആംബുലന്‍സുകൾ രോഗികൾക്ക് ലഭിക്കുന്നില്ലെന്ന്

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ല ആശുപത്രിയിലെ രണ്ട് ആംബുലന്‍സുകളും രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ആംബുലന്‍സ് ഡ്രൈവര്‍മാരും സ്വകാര്യ ആംബുലന്‍സ് ഉടമകളും തമ്മിലുള്ള അവിഹിത ബന്ധമാണ് സര്‍ക്കാര്‍ ആംബുലന്‍സി‍​െൻറ സേവനം രോഗികൾക്ക് ലഭിക്കാതിരിക്കാൻ കാരണമെന്നാണ് പറയുന്നത്. നിലവില്‍ പ്രവർത്തന സജ്ജമായ രണ്ട് ആംബുലന്‍സുകളാണ് ജില്ല ആശുപത്രിക്കുള്ളത്. എന്നാല്‍, അത്യാഹിതവിഭാഗത്തിലേക്ക് ആംബുലന്‍സിന് ആവശ്യം വന്നാല്‍ ഇവയുടെ സേവനം പലപ്പോഴും ലഭിക്കുന്നില്ല. ജില്ല ആശുപത്രിയില്‍ നിലവില്‍ രണ്ട് ഡ്രൈവര്‍മാര്‍ പി.എസ്‌.സി വഴി വന്ന സ്ഥിരം ജീവനക്കാരാണ്. കൂടാതെ ദിവസവേതനക്കാരായി രണ്ടുപേരുമുണ്ട്. എന്നാൽ, അത്യാവശ്യഘട്ടത്തില്‍ ഒരാളെപോലും ആശുപത്രി പരിസരത്ത് കാണാന്‍ കഴിയില്ല. ഇവര്‍ക്കായി അനുവദിച്ച പ്രത‍്യേകമുറി ആശുപത്രി കോമ്പൗണ്ടിലുണ്ട്. ഇത് തുറന്നുകിടക്കുമെങ്കിലും വ്രൈര്‍മാരുണ്ടാകാറില്ലെന്ന് ആശുപത്രിയിലെ തന്നെ മറ്റു ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വകാര്യ ആംബുലന്‍സിൽ കയറ്റി രോഗികളെ കൊണ്ടുപോയതിനുശേഷം മാത്രമാണ് ഇവർ പരിസരത്ത് കാണപ്പെടുന്നതെന്നും രോഗികളും ആശുപത്രി അധികൃതരും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.