സൗദിയിൽ 'റെൻറ്​ എ കാർ' സ്വദേശിവത്​കരണം ഇന്നാരംഭിക്കും

ജിദ്ദ: സൗദി അറേബ്യയിൽ റ​െൻറ് എ കാർ മേഖലയിലെ സ്വദേശിവത്കരണം ഇന്നാരംഭിക്കും. രാജ്യത്തെ മുഴുവൻ മേഖലകളിലും റ​െൻറ് എ കാർ ഒാഫീസുകളിൽ റജബ് ഒന്ന് മുതൽ സ്വദേശിവത്കരണം ഉറപ്പാക്കാൻ ഏതാനും മാസം മുമ്പാണ് തൊഴിൽ മന്ത്രാലയം തീരുമാനിച്ചത്. ഇതിനാവശ്യമായ പരിശീലനം അടക്കം നടപടികൾ തൊഴിൽ മന്ത്രാലയത്തിനും അനുബന്ധ വകുപ്പുകൾക്കും കീഴിൽ പൂർത്തിയാക്കി വരികയായിരുന്നു. അക്കൗണ്ടിങ്, സൂപ്പർവൈസർ, സെയിൽസ് ആൻറ് ഡെലിവറി എന്നീ ജോലികൾ സ്വദേശിവത്കരണത്തിൽ ഉൾപ്പെടുമെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു. റ​െൻറ് എ കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്ന സ്വദേശികൾക്ക് വേണ്ട പരിശീലനവും സാമ്പത്തിക സഹായവും നൽകും. തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്ന പരിശോധനക്ക് വേണ്ട സഹായങ്ങളും നൽകുമെന്നും തൊഴിൽ മന്ത്രാലയ വക്താവ് പറഞ്ഞു. പരിശോധക്ക് വിവിധ വകുപ്പുകൾ ഉൾപ്പെട്ട സംഘമാകും രംഗത്തിറങ്ങുക. സ്വദേശികൾക്ക് മാത്രമാക്കിയ തസ്തികകളിൽ വിദേശികളെ നിയമിച്ചാൽ തൊഴിലാളികളുടെ എണ്ണം അനുസരിച്ചായിരിക്കും സ്ഥാപനങ്ങൾക്ക് പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.