ഹജ്ജ്​ എംബാർക്കേഷന്‍ പോയൻറായി കരിപ്പൂരിനെ നിലനിര്‍ത്തണം ^സാദിഖലി തങ്ങള്‍

ഹജ്ജ് എംബാർക്കേഷന്‍ പോയൻറായി കരിപ്പൂരിനെ നിലനിര്‍ത്തണം -സാദിഖലി തങ്ങള്‍ മലപ്പുറം: ഹജ്ജ് എംബാര്‍ക്കേഷന്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നീതിപൂർവം നിലപാട് സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് ജില്ല ഭാരവാഹികളുടെ യോഗത്തില്‍ സാംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറ് നെടുമ്പാശ്ശേരിയില്‍നിന്ന് കണ്ണൂരിലേക്ക് മാറ്റണമെന്ന ആവശ്യം തല്‍പരകക്ഷികളുടേത് മാത്രമാണ്. ഹജ്ജ് ഹൗസും അനുബന്ധ സൗകര്യമുള്ള കരിപ്പൂരും ഉണ്ടായിരിക്കെ എംബാര്‍ക്കേഷന്‍ ഇവിടെ തന്നെ നിലനിര്‍ത്തുന്നതാണ് ഉത്തമം. ദേശീയപാത ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാൻ സര്‍ക്കാര്‍ തയാറാവണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനറൽ സെക്രട്ടറി യു.എ. ലത്തീഫ്, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, അഷറഫ് കോക്കൂര്‍, ഉമ്മര്‍ അറക്കൽ, സലീം കുരുവമ്പലം, എം.എ. ഖാദര്‍, ഇസ്മായില്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, കെ.എം. ഗഫൂർ, പി.കെ.സി. അബ്്ദുറഹ്മാൻ, പി.പി. സഫറുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.