കാഴ്​ചയില്ലെങ്കിലും ഹാറൂൺ പരീക്ഷയെഴുതും; 'ഓര്‍ക' കൊണ്ട്​ ലാപ്​ടോപ്പിൽ

മങ്കട: ക്ലാസില്‍ ഉത്തരക്കടലാസില്‍ തങ്ങള്‍ നേടിയ മാര്‍ക്ക് കണ്ട് അഭിമാനം കൊള്ളുന്ന കുട്ടികളുടെ കൂട്ടത്തില്‍ ഇപ്പോള്‍ ഹാറൂണ്‍ എന്ന അന്ധവിദ്യാർഥിയുമുണ്ട്. പാഠ്യ-പാേഠ്യതര രംഗത്ത് മികവ് പുലര്‍ത്തുന്നതില്‍ ഹാറൂണിന് മുന്നിൽ ഒരിക്കലും കാഴ്ച തടസ്സമായിട്ടില്ല. സാധാരണ പകരക്കാരെ വെച്ച് അന്ധവിദ്യാർഥികൾ പരീക്ഷ എഴുതിക്കുേമ്പാൾ പതിവുതെറ്റിച്ച് സ്വന്തമായി ഉത്തരമെഴുതി താരമാവുകയാണ് മങ്കട ഗവ. ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഹാറൂണ്‍. 'ഓര്‍ക' സോഫ്റ്റ് വെയറി​െൻറ സഹായത്തോടെ ലാപ്ടോപ്പിലാണ് ഹാറൂണ്‍ പരീക്ഷയെഴുതുന്നത്. കഴിഞ്ഞ അര്‍ധവാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹാറൂണ്‍ ഇംഗ്ലീഷും ഹിന്ദിയും അറബിയുമൊക്കെ 'ഓര്‍ക' വഴി എളുപ്പത്തിലെഴുതും. ടീച്ചര്‍ വായിച്ചുകൊടുക്കുന്ന ചോദ്യങ്ങള്‍ കമ്പ്യൂട്ടറില്‍ റെക്കോഡ് ചെയ്താണ് ഉത്തരമെഴുതുന്നത്. ഇൗ ഉത്തരക്കടലാസുകൾ പ്രിൻറ് എടുത്ത് അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തും. വള്ളിക്കാപ്പറ്റ കേരള അന്ധവിദ്യാലയത്തിലെ അന്തേവാസിയാണ് മേലാറ്റൂര്‍ സ്വദേശിയായ ഹാറൂണ്‍. പൊതുപ്രവര്‍ത്തകനായ തൊടുകുഴി അബ്ദുൽ കരീമി​െൻറയും മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസിലെ ഗണിതാധ്യാപിക സബീറയുടെയും മക്കളില്‍ മൂന്നാമത്തെയാൾ. 2015ല്‍ പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷനിലെ കമ്പൂട്ടര്‍ ക്ലാസില്‍ പങ്കെടുത്തതാണ് വഴിത്തിരിവായത്. സ്വന്തമായി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനും കണ്ടുപിടിച്ച ഹാറൂൺ ഇതി​െൻറ കൂടി സഹായത്താലാണ് പരീക്ഷ എഴുതുന്നത്. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവങ്ങളില്‍ കഥാകഥനത്തിലും പ്രസംഗത്തിലും സംസ്ഥാനതലത്തില്‍ മികവുതെളിയിച്ചിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകളും പഠനരീതികളും കരസ്ഥമാക്കാന്‍ സഹായിച്ച മഞ്ചേരി സയന്‍സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹംസ, സ്‌കൂള്‍ അധ്യാപകരായ രമ്യ, നിസാര്‍, യാസര്‍, അനില്‍, മങ്കടയിലെ റിസോഴ്‌സ് അധ്യാപികയായ റോസീന എന്നിവരുടെ പ്രോത്സാഹനങ്ങള്‍ ഹാറൂണ്‍ നന്ദിയോടെ ഓര്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.