വട്ടപ്പാറ: ജനകീയ സമരസമിതിയുടെ സത്യഗ്രഹം മൂന്നുദിവസം പിന്നിട്ടു

വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാൽ ബൈപാസ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക, സിഗ്നൽ ലൈറ്റുകൾ പുനഃസ്ഥാപിക്കുക, വട്ടപ്പാറ വഴി വരുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം മൂന്നാം ദിവസം വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു. കാരുണ്യ വളാഞ്ചേരി ചെയർമാൻ കെ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ പാണ്ടികശാല, കുഞ്ഞിപ്പ നന്മ, പൈങ്കൽ ഹംസ, മുജീബ് പൂക്കാട്ടിരി, ഷിഹാബ് കണ്ടോട്, കെ.കെ. ബാവ, സമരസമിതി ചെയർമാൻ മനു കോട്ടീരി, കൺവീനർ കോഷി കരീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.