വേങ്ങര സ്വദേശി പയ്യന്നൂരിൽ കവർച്ചക്കിരയായി

പയ്യന്നൂർ: ബസ്സ്റ്റാൻഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കിടന്നുറങ്ങുകയായിരുന്നയാളുടെ പഴ്സും മൊബൈൽ ഫോണും കവർന്നു. വേങ്ങര സ്വദേശി ഉബൈദാണ് (30) വെള്ളിയാഴ്ച പുലർച്ച പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിൽ കവർച്ചക്കിരയായത്. 3,000 രൂപയും രേഖകളുമടങ്ങിയ പഴ്സും വില പിടിപ്പുള്ള മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. തൃക്കരിപ്പൂർ ബീരിച്ചേരിയിലെ സുഹൃത്തിനെ കാണാനെത്തിയതാണത്രെ ഉബൈദ്. രാത്രി പയ്യന്നൂരിലെത്തിയ ഉബൈദ് തനിച്ചായതിനാൽ ലോഡ്ജിൽ മുറി ലഭിച്ചില്ലെന്ന് പറയുന്നു. ഇതേത്തുടർന്ന് രാവിലെ തൃക്കരിപ്പൂരിലേക്ക് പോകാൻ തീരുമാനിച്ച് പഴയ ബസ്സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്നു. രാവിലെ ഉണർന്നപ്പോഴാണ് പഴ്സും മൊബൈൽ ഫോണും നഷ്ടപ്പെട്ട വിവരമറിയുന്നത്. പയ്യന്നൂർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.