സി.ഐ.ടി.യു നേതാവിനെതിരായ വധശ്രമം: എൻ.ഡി.എഫ് പ്രവർത്തകൻ കുറ്റക്കാരൻ

മഞ്ചേരി: 17 വർഷം മുമ്പ് മഞ്ചേരിയിൽ സി.ഐ.ടി.യു നേതാവ് ഷംസു പുന്നക്കലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശേഷിക്കുന്ന പ്രതിയുടെ വിചാരണയും പൂർത്തിയായി. മലപ്പുറം തിരുനാവായ വൈരങ്കോട് കൊല്ലൻ ജുബൈറിനെ കേസിൽ കുറ്റക്കാരനാണെന്ന് മഞ്ചേരി ജില്ല രണ്ടാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 2001 ജനുവരി 16ന് വൈകീട്ട് അഞ്ചിന് മഞ്ചേരി പാണ്ടിക്കാട് റോഡിലെ മാർജിൻഫ്രീ മാർക്കറ്റിലാണ് എൻ.ഡി.എഫ് പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചത്. അഞ്ച് പ്രതികളുള്ള കേസിൽ നാലുപേരുടെ വിചാരണ നേരത്തെ പൂർത്തിയായതാണ്. ജുബൈർ വിദേശത്തേക്ക് കടന്നതായിരുന്നു. പിലാക്കൽ സലീം, കൊല്ലൻ ജുബൈർ, അബ്ദുൽ മുനീർ, ജാഫർ, ജബ്ബാർ എന്നിവരാണ് ഒന്ന് മുതൽ അഞ്ചുവരെ പ്രതികൾ. വെട്ടിയപ്പോൾ ഒാടാൻ ശ്രമിച്ച ഷംസു കടയിലെ ജനറേറ്റർ തടഞ്ഞുവീണപ്പോൾ കൈക്കും കാലിനും വെട്ടി. ഗുരുതര പരിക്കേറ്റ് ദീർഘകാലം ചികിത്സയിലായിരുന്നു. കൈ ഇപ്പോഴും പൂർണ സ്വാധീനത്തിലല്ല. കേസിൽ ജില്ല സെഷൻസ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.പി. ബാലകൃഷ്ണൻ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.