ഇറോം ശർമിളയുടെ പാസ്​പോർട്ട്​​: പാസ്​പോർട്ട്​ ഒാഫിസർക്കും പൊലീസിനും നോട്ടീസ്​

കോയമ്പത്തൂർ: മണിപ്പൂരിലെ സമരനായിക ഇറോം ശർമിളക്ക് പാസ്പോർട്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ മധുര റീജനൽ പാസ്പോർട്ട് ഒാഫിസർക്കും തമിഴ്നാട് പൊലീസിനും നോട്ടീസയച്ച് മധുര ഹൈകോടതി ജസ്റ്റിസ് പി. രാജമാണിക്കം ഉത്തരവിട്ടു. മാർച്ച് 21നകം വിശദീകരണം നൽകണം. ജനീവയിൽ നടക്കുന്ന െഎക്യരാഷ്ട്രസഭ സമ്മേളനത്തിൽ പെങ്കടുക്കാൻ ഇറോം ശർമിള ക്ഷണിക്കപ്പെട്ട സാഹചര്യത്തിലാണ് ഒക്ടോബർ ആറിന് ആവശ്യമായ രേഖകൾ സഹിതം പാസ്പോർട്ടിന് അപേക്ഷ നൽകിയത്. കൊടൈക്കനാൽ പൊലീസിൽനിന്ന് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാവാത്തതിനാലാണ് പാസ്പോർട്ട് അനുവദിക്കാൻ കഴിയാത്തതെന്ന് പാസ്പോർട്ട് ഒാഫിസ് കേന്ദ്രങ്ങൾ അറിയിച്ചു. തുടർന്നാണ് ഇറോം ശർമിള ഹൈകോടതിയെ സമീപിച്ചത്. ത​െൻറ പേരിൽ കേസുകളില്ലെന്നും അവർ കോടതിയെ ബോധ്യപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.