'റിപ്പോർട്ട് പുറത്തുവന്നതിലൂടെ വ്യക്തമായത് ലീഗി​െൻറ ഇരട്ടത്താപ്പ് നയം'

പൂക്കോട്ടൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി ഗെയിൽ അധികൃതർക്ക് റോഡ്, ജലാശയങ്ങൾ എന്നിവ ആവശ്യാനുസരണം വെട്ടിപ്പൊളിക്കാനുള്ള അനുമതി നൽകുകയും അത് മറച്ചുവെച്ച് ഞങ്ങൾ സമരക്കാരോടൊപ്പമാണെന്ന് വരുത്തി തീർക്കുകയും ചെയ്യുന്ന ലീഗ് നേതൃത്വം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ഇത്തരം വഞ്ചനാപരമായ സമീപനത്തിൽനിന്ന് പിന്മാറണമെന്നും സി.പി.എം പൂക്കോട്ടൂർ ലോക്കൽ സെക്രട്ടറി ഇ.പി. ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഗെയിൽ അധികൃതർക്ക് നൽകിയ അനുമതിപത്രം പുറത്തുവന്നതിലൂടെ വ്യക്തമായത് ലീഗി​െൻറ ഇരട്ടത്താപ്പ് നയമാണെന്നും ജനങ്ങളുടെയിടയിൽ തെറ്റിദ്ധാരണ പരത്തി വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന നടപടികളിൽനിന്ന് പിന്മാറണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.