'വീരേന്ദ്രകുമാറി‍െൻറ നാമനിര്‍ദേശ പത്രിക തള്ളണം'

പാലക്കാട്: രാജ്യസഭ സീറ്റിലേക്ക് മത്സരിക്കാന്‍ എം.പി. വീരേന്ദ്രകുമാര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് യു.ഡി.എഫ് വിഭാഗം ജനതാദള്‍ (യു) സംസ്ഥാന പ്രസിഡൻറ് ജോണ്‍ ജോണ്‍ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാമനിര്‍ദേശ പത്രികയില്‍ സ്വതന്ത്രന്‍ എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ ദിവസം വരെ ജനതാദള്‍ (യു) ശരത് യാദവ് വിഭാഗം സംസ്ഥാന പ്രസിഡൻറാണെന്ന തരത്തില്‍ ഇദ്ദേഹം പ്രസ്താവന നടത്തിയിട്ടുണ്ട്. മാത്രമല്ല, രാജ്യസഭ സീറ്റില്‍ ആരെ മത്സരിപ്പിക്കണമെന്ന് പാർട്ടി പാര്‍ലമ​െൻററി ബോര്‍ഡ് തീരുമാനിക്കുമെന്നും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡൻറാണ് താനെന്ന് ഇപ്പോഴും പറയുന്ന ഇദ്ദേഹം ആ സ്ഥാനം രാജിവെക്കാതെ സ്വതന്ത്രന്‍ എന്ന് രേഖപ്പെടുത്തിയത് തെറ്റായ വിവരം നല്‍കലാണ്. സത്യവാങ്മൂലത്തിലും തെറ്റായ വിവരമാണ് നല്‍കിയത്. കേരള ലെജിസ്ലേറ്റീവ് അസംബ്ലി സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജോണ്‍ ജോണ്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.