മധുവി‍െൻറ കൊലപാതകം: പൊ​ലീ​സ്​ റിപ്പോർട്ട് നൽകണമെന്ന്​ മനുഷ്യാവകാശ കമീഷൻ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവി‍​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട മൃതദേഹ പരിശോധന റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ കമീഷൻ ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഗവ. െഗസ്റ്റ് ഹൗസിൽ കമീഷൻ അംഗം കെ. മോഹൻകുമാർ നടത്തിയ സിറ്റിങ്ങിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് പൂർത്തിയായെങ്കിൽ അതും നൽകണം. സംഭവത്തിൽ ജില്ല ഭരണകാര്യാലയവും പൊലീസും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കലക്ടറും ജില്ല പൊലീസ് മേധാവിയും കമീഷന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.