ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയന്‍ യുവതി പിടിയിൽ

മലപ്പുറം: ഓണ്‍ലൈന്‍ തട്ടിപ്പ് കേസിൽ പ്രതിയായ നൈജീരിയന്‍ സ്വദേശിനി ബെല്ലോ പമിലെറിന്‍ ഡെബോറയെ (23) ബംഗളൂരുവില്‍നിന്ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പ്രത്യേക സംഘം ബംഗളൂരു എം.എസ് പാളയത്താണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു തട്ടിപ്പ്. വെബ്സൈറ്റില്‍ ഇലക്ട്രോണിക്സ് ഉപകരണം വില്‍ക്കാന്‍ പരസ്യം നൽകിയ വ്യക്തിയാണ് പരാതിക്കാരൻ. പരസ്യം കണ്ട് അമേരിക്കയില്‍ നിന്നെന്ന വ്യാജേന യുവതി ഇയാളുമായി ബന്ധപ്പെട്ടു. പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് കൊറിയര്‍ മുേഖന യുവതി വസ്തു കൈക്കലാക്കി. പിന്നീട് പണം ട്രാന്‍സ്ഫര്‍ ചെയ്യാൻ ഇൻറർ നാഷനല്‍ ട്രാന്‍സ്ഫര്‍ ചാര്‍ജ് എന്ന പേരില്‍ ഒരു ലക്ഷത്തോളം രൂപ വാങ്ങി. മലപ്പുറം സി.െഎ പ്രേംജിത്തി​െൻറ നിർദേശത്തിൽ മലപ്പുറം എസ്.ഐ ബി.എസ്. ബിനുവി‍​െൻറ നേതൃത്വത്തിൽ എസ്.ഐ ടി. അബ്ദുല്‍റഷീദ്, സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിർ, എന്‍.എം. അബ്ദുല്ല ബാബു, വനിത സി.പി.ഒമാരായ ശാലിനി, ശ്യാമ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്കയച്ചു. എന്‍.എം. അബ്ദുല്ല ബാബു, സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍ എന്നിവരുള്‍പ്പെടുന്ന പൊലീസ് സംഘം ഒരു വര്‍ഷത്തിനിടെ പിടികൂടുന്ന നാലാമത്തെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസാണിത്. box ട്രാന്‍സ്ഫര്‍ ചാർജ്: തട്ടിപ്പി​െൻറ പുതുവഴി മലപ്പുറം: പതിവ് ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍നിന്ന് വിഭിന്നമായി പുതുതായി ആരംഭിച്ച തട്ടിപ്പ് രീതിയിലുള്‍പ്പെട്ട പ്രധാന പ്രതിയാണ് ബംഗളൂരുവിൽനിന്ന് പിടിയിലായ ബെല്ലോ പമിലെറിന്‍ ഡെബോറ. വിവിധ ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റുകള്‍ നിരന്തരം നിരീക്ഷിക്കുന്നവരാണ് പ്രതികള്‍. സാധനങ്ങള്‍ വാങ്ങാനെന്ന മട്ടില്‍ വ്യാജമായി തയാറാക്കിയ നമ്പറുകള്‍ ഉപയോഗിച്ച് വാട്സ്ആപ് മുതലായ മെസേജിങ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആളുകളെ ബന്ധപ്പെടും. ബന്ധുക്കള്‍ക്ക് ഗിഫ്റ്റ് കൊടുക്കാനാണെന്നും മറ്റും പറഞ്ഞ് സാധനമയച്ച് കൊടുക്കാന്‍ ആവശ്യപ്പെടും. കൊറിയര്‍ ചെയ്ത ശേഷം പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തരാമെന്നാകും വാഗ്ദാനം. ഏതെങ്കിലും വിലാസവും കൊടുക്കും. ഇത് വിശ്വസിച്ച് സാധനം അയക്കുന്നവർക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള വിവിധ ചാര്‍ജുകളെന്ന പേരില്‍ പണം തട്ടുകയാണ് രീതി. അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേതും മറ്റുമായി തോന്നുന്ന നമ്പറുകളാണ് പ്രതികള്‍ ആളുകളെ ബന്ധപ്പെടാന്‍ ഉപയോഗിക്കുക. ഇതുവെച്ച് പ്രതികളെ കണ്ടെത്തുകയെന്നത് ശ്രമകരമാണ്. ബംഗളൂരു കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പ് കൂടുതൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.