കുടിവെള്ള സംരക്ഷണത്തിന് കടകളടച്ച് ഐക്യദാര്‍ഢ്യം

പൂക്കോട്ടുംപാടം: കുടിവെള്ള സംരക്ഷണത്തിന് പൊട്ടിക്കല്ല് നിവാസികള്‍ നടത്തിയ നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് മാർച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചു. അമരമ്പലം പഞ്ചായത്തിലെ പൊട്ടിക്കല്ല്, തേൾപ്പാറ അങ്ങാടികളിലെ കടകൾ തുറന്നില്ല. കോട്ടപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് വൻ കുഴലുകൾ ഉപയോഗിച്ച്‌ ജലചൂഷണം നടത്തുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ഇതോടെയാണ് പൊട്ടിക്കല്ല് നിവാസികൾ സമരവുമായി രംഗത്തെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.