ജില്ല ആശുപത്രിയിൽ ഡയാലിസിസ് രോഗികളുടെ സംഗമവും വൃക്കരോഗ നിർണയ ക്യാമ്പും ഇന്ന്

തിരൂർ: ജില്ല ആശുപത്രിയിൽ വ്യാഴാഴ്ച ഡയാലിസിസ് രോഗികളുടെ സംഗമവും സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടീം വരവും ജെ.സി.ഐ തിരൂർ ലെജൻഡ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഗമം ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി പ്രഫ. ഡോ. ശ്രീലത ക്ലാസെടുക്കും. പൊതുജനങ്ങൾക്കുള്ള സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് രാവിലെ ഒമ്പതിന് തുടങ്ങും. ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ് ഉദ്ഘാടനം ചെയ്യും. രോഗികൾക്കായി മജീഷ്യൻ കെ.പി.ആറി‍​െൻറ മാജിക് ഷോയും അരങ്ങേറും. വാർത്തസമ്മേളനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ്, ഡോ. ജാവേദ് അനീസ്, നഗരസഭ കൗൺസിലർ പി. കോയ, ഇ. അബ്ദുല്ലക്കുട്ടി, കെ.പി. മുജീബ് റഹ്മാൻ, കെ. അലി, സി.പി.എ. തൽഹത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.