സന്തോഷ് േട്രാഫി കേരള ടീമിന് സർവകലാശാലയിൽ യാത്രയയപ്പ്

തേഞ്ഞിപ്പലം: കൊൽക്കത്തയിൽ മാർച്ച് 19ന് ആരംഭിക്കുന്ന സന്തോഷ് േട്രാഫി ഫുട്ബാളിൽ പങ്കെടുക്കുന്ന കേരള ടീമിന് കാലിക്കറ്റ് സർവകലാശാലയിൽ യാത്രയയപ്പ് നൽകി. മൂന്നാഴ്ചയായി സർവകലാശാല കാമ്പസിലാണ് ടീം പരിശീലനം നടത്തിയിരുന്നത്. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, േപ്രാ വൈസ് ചാൻസലർ ഡോ. പി. മോഹൻ, രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ്, ഫൈനാൻസ് ഓഫിസർ വേലായുധൻ മുടിക്കുന്നത്ത്, കായിക വകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, കോച്ച് സതീവൻ ബാലൻ, ക്യാപ്റ്റൻ രാഹുൽ രാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.