വേനൽ; ജില്ലയിൽ പാൽ ഉൽപാദനത്തിൽ ഇടിവ്

കുഴൽമന്ദം: വേനലി​െൻറ കാഠിന്യമേറിയതോടെ ജില്ലയിലെ പാലുൽപാദനത്തിൽ കുറവ് വന്നതായി മിൽമ. പ്രതിദിനം ശരാശരി 24,000 ലിറ്റർ പാലി​െൻറ കുറവാണുണ്ടായത്. കഴിഞ്ഞദിവസം ജില്ലയിൽ 1.98 ലക്ഷം ലിറ്റർ പാൽ മാത്രമാണ് ലഭിച്ചത്. പാലക്കാട് പ്രധാന െഡയറിക്ക് പുറമെ പട്ടാമ്പി, അട്ടപ്പാടി എന്നിവിടങ്ങളിലും മിൽമയുടെ പാൽസംഭരണ കേന്ദ്രങ്ങളുണ്ട്. ഇതിൽ പാലക്കാടുനിന്ന് 1.59 ലക്ഷവും അട്ടപ്പാടി 14,500 ഉം പട്ടാമ്പിയിൽനിന്ന് 24,500റുമാണ് കഴിഞ്ഞദിവസം ശേഖരിക്കാൻ കഴിഞ്ഞത്. ഫെബ്രുവരി അവസാനം വരെ 2.20 ലക്ഷം ലിറ്റർ മിൽമ ജില്ലയിലെ കർഷകരിൽനിന്ന് സംഘങ്ങളിലൂടെ പ്രതിദിനം സംഭരിച്ചിരുന്നു. 1.60 ലക്ഷം ലിറ്ററാണ് ജില്ലയിലെ ഉപഭോഗം. ചൂട് കൂടിയതോടെ പച്ചപുൽ ലഭ്യത കുറഞ്ഞതും ജലക്ഷാമവുമാണ് ഉൽപാദനം കുറയാൻ കാരണം. പാലക്കാട് െഡ‍യറിൽ മാത്രം രണ്ട് സർക്കാർ ഫാമുകളും 256 സംഘങ്ങളും പാൽ നൽകുന്നുണ്ട്. ഒരുലിറ്റർ പാലിന് ശരാശരി 27 മുതൽ 35 രൂപ വരെയാണ് കർഷകന് സംഘങ്ങളിൽനിന്ന് ലഭിക്കുന്നത്. കൊഴുപ്പ്, പാലിൽ അടങ്ങിയിട്ടുള്ള ജലാംശത്തി​െൻറ അളവ് എന്നിവ ആശ്രയിച്ചാണ് കർഷകർക്ക് വില ലഭിക്കുന്നത്. ജില്ലയിൽ ഭൂരിഭാഗം കർഷകരും സങ്കരയിനം പശുക്കളായാണ് വളർന്നുന്നത്. ഇത്തരം പശുക്കളെ അത്യുഷണത്തിൽ പരിപാലിക്കാൻ ഏറെ കഷ്ടപെടുന്ന സ്ഥിതിയാണെന്നും കർഷകർക്കുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.