ആലങ്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീക്കാർക്ക് യോഗ പരിശീലനം​ ആരംഭിച്ചു

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർക്ക് വേണ്ടി യോഗ ക്ലാസ് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഹസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ.ആർ. ലിജേഷ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അലി പരുവിങ്ങൽ, കെ. മാധവൻ, കെ.എം. ഹാരിസ്, സാജിത റഷീദ്, സുജിത സുനിൽ, ഹാരിഫ നാസർ, പെരുമ്പടപ്പ് ബ്ലോക്ക് വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൻ അനിത ദിനേശൻ എന്നിവർ സംസാരിച്ചു. യോഗ പരിശീലകൻ ആലങ്കോട് സുരേഷ്, ആര്യ എസ്. സുരേഷ് എന്നിവർ യോഗ ബോധവത്കരണ ക്ലാസ് നടത്തി. നാലുമാസം ചിയാനൂർ ജി.എം.എൽ.പി സ്കൂളിൽ ദിവസവും വൈകീട്ട് നാലുമുതൽ ആറുവരെ ക്ലാസുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.