മദ്​റസ അധ്യാപകർക്ക് പരിശീലനം

പൊന്നാനി: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ തവനൂർ റേഞ്ച് സംഘടിപ്പിക്കുന്ന മദ്റസ അധ്യാപകർക്കുള്ള 40 ദിവസത്തെ െട്രയിനിങ് പ്രോഗ്രാം കടകശേരി ഐഡിയൽ കാമ്പസിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏഴാം ക്ലാസ് സമസ്ത പൊതു പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച ഐഡിയൽ ഇസ്ലാമിക് മദ്റസക്കുള്ള ഉപഹാരം അദ്ദേഹം ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവുഹാജിക്ക് കൈമാറി. മുഫത്തിശ് ഉസ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത െട്രയിനർ കെ.കെ. അബ്ദുൽ ഖാദർ മുസ്ലിയാർ ക്ലാെസടുത്തു.വിവിധ മദ്റസകളിൽ നിന്നായി അറുപതോളം അധ്യാപകർ ക്ലാസിൽ പങ്കെടുത്തു. കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, പി. കുഞ്ഞാവു ഹാജി, പുറങ്ങ് മൊയ്തീൻ മുസ്ലിയാർ, അബ്ദുൽ ഹക്കീം ഫൈസി, ഉസ്മാൻ മുസ്ലിയാർ, മജിദ് ഐഡിയൽ, ഉമർ പുനത്തിൽ, അബൂബക്കർ ഹാജി, കുഞ്ഞാപ്പിനു തണ്ടിലം, അബ്ദുൽ ഖാദിർ ഖാസിമി എന്നിവർ സംസാരിച്ചു. വാട്ടർ അതോറിറ്റി പൈപ്പി​െൻറ ചോർച്ച പരിഹരിച്ചു പുറങ്ങ്: ദിവസങ്ങളോളം കുടിവെള്ളം മുട്ടിയ വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളിലേക്കുള്ള പ്രധാന പൈപ്പി​െൻറ ചോർച്ച പരിഹരിച്ചു. കുണ്ടുകടവ് പാലത്തിനു താഴെയുള്ള ചോർച്ചയാണ് എറണാംകുളത്തുനിന്ന് തൊഴിലാളികളെത്തി പരിഹരിച്ചത്. പ്രധാന പൈപ്പിന് ചോർച്ചയായതിനാൽ മൂന്ന് പഞ്ചായത്തിലേക്കുള്ള വെള്ളം വിതരണം നിർത്തിയിരുന്നു. വേനൽ കടുത്തതും കിട്ടുന്ന വെള്ളം ഓരു വെള്ളമാണ് തീരദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു. കുണ്ടുകടവ് പാലത്തിനു താഴെയുള്ള ജോയൻറിൽ ഉണ്ടായ ചോർച്ചയാണ് വിതരണം തടസ്സമാവാൻ കാരണം. രക്തദാന ക്യാമ്പ് പൊന്നാനി: എം.ഇ.എസ് പൊന്നാനി കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ റെഡ് റിബൺ ക്ലബ്, ബീറ്റ് ഹാർട്ട് ഓഫ് കേരള, എൻ.സി.സി എന്നിവയുടെ സഹകരണത്തോടെ രക്തദാന കാമ്പ് നടത്തി. നൂറിലധികം വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. അബ്ദുൽ നാഫി, സഫ്ന, ബുഷറ എന്നീ അധ്യാപകരും ഷാമിൽ, റിനീഷ്, ഷഫീക്ക്, സഫ്വാന, റംഷാദ് എന്നീ വിദ്യാർഥികളും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.