മുങ്ങത്താംതറ എസ്.സി കോളനിയിലെ കുടിവെള്ള പദ്ധതി പ്രവർത്തനം ലീഗ് നേതാവ് തടഞ്ഞെന്ന്

പരപ്പനങ്ങാടി: ഒന്നര പതിറ്റാണ്ടിലേറെയായുള്ള മുങ്ങത്താംതറ എസ്.സി കോളനിവാസികളുടെ ശുദ്ധജല സ്വപ്ന പദ്ധതിക്ക് തുടങ്ങും മുേമ്പ എതിർപ്പ്. പദ്ധതിക്കായി നിജപ്പെടുത്തിയ ഭൂമിയുടെ നിലമൊരുക്കാനെത്തിയ മുനിസിപ്പൽ അസി. എൻജിനീയർക്ക് സ്ഥലത്തി​െൻറ അവകാശവാദവുമായെത്തിയ മുസ്ലിം ലീഗ് േനതാവി​െൻറ എതിർപ്പ് മൂലം തിരിച്ചു പോരേണ്ടിവന്നു. 17 വർഷം മുമ്പ് ജില്ല പഞ്ചായത്ത് പദ്ധതി വഴി ലീഗ് നേതാവും മുൻ പഞ്ചായത്ത് മെംബറുമായ എം.വി. ഹൈദർ ഹാജിയുടെ ഭൂമിയിൽ പദ്ധതിക്കായി കിണർ കുത്തിയിരുന്നു. ഹൈദർ ഹാജി മൂന്ന് സ​െൻറ് സ്ഥലം പദ്ധതിക്കായി വിട്ടുനൽകി‍യെന്നാണ് നഗരസഭ അധികൃതകരുടെ വാദം. എന്നാൽ, താൻ പദ്ധതിക്കായി രേഖാമൂലം ഭൂമി വിട്ട് നൽകിയിട്ടില്ലെന്നും കൈമാറാത്ത ഭൂമിയിലാണ് ഇപ്പോൾ സർവേനടത്തി പ്രവൃത്തി തുടങ്ങുന്നതെന്നും ഹൈദർ ഹാജി പറയുന്നു. അതേസമയം, പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഹൈദർ ഹാജി മൂന്ന് സ​െൻറ് ഭൂമി വിട്ട് നൽകിയതി​െൻറ രേഖ നഗരസഭയുടെ പക്കലുണ്ടെന്നും വൈസ് ചെയർമാൻ എച്ച്. ഹനീഫ പറഞ്ഞു. രേഖ ഇല്ലാത്ത ഭൂമിയിലാണ് സർവേ നടത്തിയതെന്ന ആരോപണം മുനിസിപ്പൽ എ.ഇ കെ. ഉമ്മർ നിഷേധിച്ചു. എന്നാൽ കിണർ കുഴിക്കാൻ സൗകര്യം ചെയ്തതി​െൻറ പേരിൽ ത‍​െൻറ ഭൂമിയിൽ അവകാശവാദം സ്ഥാപിക്കാനുള്ള മുനിസിപ്പൽ അധികൃതരുടെ നീക്കം അനുവദിക്കില്ലന്ന് ഹൈദർ ഹാജി പറഞ്ഞു. 17 വർഷങ്ങളായി കിണർ പണിതതിനുശേഷം ജില്ല പഞ്ചായത്തും ഗ്രാമ പഞ്ചായത്തും പദ്ധതിക്കായി വർഷം തോറും ഫണ്ട് നീക്കി വെച്ചതല്ലാതെ പണി തുടങ്ങിയിരുന്നില്ല. തങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് യാഥാർഥ്യമാകുന്നതിലുള്ള ജാള്യത കാരണമാണ് കുടിവെള്ള പദ്ധതി മുടക്കാൻ പൊതുസ്ഥലം കൈയേറിയുള്ള ലീഗ് നേതാവി​െൻറ ഭക്തി പ്രസംഗമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.ഒ. സലാം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.