കാട്ടുതീ: മരിച്ചവരിൽ കോയമ്പത്തൂർ സ്വദേശിയും; ഭാര്യ ഗുരുതരാവസ്​ഥയിൽ

കോയമ്പത്തൂർ: തേനിയിൽ കാട്ടുതീക്കിരയായ ദമ്പതികളിൽ ഭർത്താവ് െവന്തു മരിച്ചു. ഭാര്യ ഗുരുതര പൊള്ളലേറ്റ് മധുര അപ്പോളോ ആശുപത്രിയിലാണ്. കോയമ്പത്തൂർ കിണത്തുക്കടവിലെ പരേതനായ വിശ്വനാഥ​െൻറ മകൾ ദിവ്യ (30), ഭർത്താവ് കന്യാകുമാരി മാർത്താണ്ഡം സ്വദേശിയും കോയമ്പത്തൂരിൽ താമസക്കാരനുമായ വിപിൻ ദാമോദരൻ (34) എന്നിവരാണ് ദുരന്തത്തിൽപ്പെട്ടത്. എൻജിനീയറിങ് ബിരുദധാരികളായ ഇരുവരുടെയും വിവാഹം രണ്ടുവർഷം മുമ്പാണ് നടന്നത്. ദിവ്യയുടെ പിതാവ് വിശ്വനാഥൻ അടുത്തിടെ മരിച്ചതിനാൽ കിണത്തുക്കടവിലെ ഇൗർച്ചമില്ലുൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിപിനാണ് ഏറ്റെടുത്ത് നടത്തിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.