ലീഗ് 70ാം വാർഷികാഘോഷത്തിന് നാളെ കിഴിശ്ശേരിയിൽ തുടക്കം

മലപ്പുറം: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് 70ാം വാർഷിക പരിപാടികൾക്ക് പാർട്ടി സ്ഥാപക ദിനമായ മാർച്ച് 10ന് ജില്ലയിൽ തുടക്കമാവും. 2019 മാർച്ച് 10ന് അവസാനിക്കുന്ന ആഘോഷത്തിൽ 70 ഇന കർമ പരിപാടികൾക്ക് ജില്ല കമ്മിറ്റി രൂപം നൽകി. ശനിയാഴ്ച കിഴിശ്ശേരിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ 70ാം വാർഷികം ആരംഭിക്കും. മലബാറിൽ ലീഗി​െൻറ ആദ്യസമ്മേളനം നടന്നത് കിഴിശ്ശേരിയിലായിരുന്നുവെന്നും ഇതി​െൻറ സ്മരണ പുതുക്കുന്നതാണ് പരിപാടിയെന്നും ജില്ല ഭാരവാഹികൾ പറഞ്ഞു. വാർഡ്-പഞ്ചായത്ത്-മുനിസിപ്പൽ-മണ്ഡലം സമ്മേളനങ്ങൾ, ബാലവേദി-ഹരിത-വനിത-ചാരിറ്റി സെൽ രൂപവത്കരണം, പലിശ രഹിത വായ്പ സംരംഭം തുടങ്ങൽ, സാഹിത്യ-സാംസ്കാരിക സമിതി രൂപവത്കരണം, സുഹൃദ് സംഗമങ്ങൾ, സെമിനാറുകൾ, സംവാദ സദസ്സുകൾ, പാർട്ടി സ്കൂൾ, ആദരിക്കൽ, മത്സരങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ‍യാണ് ഒരു വർഷത്തിനിടെ നടത്താൻ ലക്ഷ്യംവെക്കുന്നത്. അംബേദ്കർ ജയന്തി ദിനമായ ഏപ്രിൽ 13നും തൊഴിലാളി ദിനമായ മേയ് ഒന്നിനും സെമിനാറുകൾ നടക്കും. ജില്ല രൂപവത്കരണത്തി​െൻറ സുവർണ ജൂബിലി ജൂണിൽ ആഘോഷിക്കും. 2019 മാർച്ചിൽ 70 ദരിദ്ര ഗ്രാമങ്ങൾ ദത്തെടുക്കുകയും 70 പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം സംഘടിപ്പിക്കുകയും ചെയ്യും. 70 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്. ജില്ല സമ്മേളനത്തോടെ സമാപിക്കും. വാർഡ് ശാക്തീകരണ കാമ്പയിൻ ഞായറാഴ്ച തിരൂരങ്ങാടിയിൽ തുടങ്ങും. കിഴിശ്ശേരിയിലെ സമ്മേളനം രാത്രി ഏഴിന് ദേശീയ അധ്യക്ഷൻ പ്രഫ. കെ.എം. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും. അന്നേദിവസം രാവിലെ ജില്ലയിലെ 2200 വാർഡുകളിലും ഹരിത പതാകകൾ ഉയർത്തുമെന്ന് ജില്ല ജനറൽ സെക്രട്ടറി യു.എ. ലത്തീഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറിമാരായ ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി എന്നിവർ സംബന്ധിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.