സിറിയ: ഐക്യരാഷ്ട്ര സഭ മൗനം വെടിയണം -എസ്.കെ.എസ്.എസ്.എഫ് പൊന്നാനി: സിറിയയിലെ കൂട്ടക്കുരുതിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിെൻറ ശബ്ദം ഉയരണമെന്നും ഐക്യരാഷ്ട്രസഭ വിഷയത്തിൽ മൗനം വെടിയണമെന്നും പൊന്നാനി മേഖല എസ്.കെ.എസ്.എസ്.എഫ് അഭിപ്രായപ്പെട്ടു. ദുരിതമനുഭവിക്കുന്ന സിറിയൻ ജനതക്ക് വേണ്ടി പ്രത്യേക നമസ്കാരം നടത്താൻ കറുകത്തിരുത്തി നിബ്രാസുൽ ഇസ്ലാം മദ്റസയിൽ ചേർന്ന മേഖല പ്രവർത്തകസമിതി യോഗം സംസ്ഥാന കൗൺസിലർ റഫീഖ് പുതുപൊന്നാനി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് നസീർ അഹ്മദ് ഹുദവി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ഷഹീർ അൻവരി പുറങ്ങ്, വി.കെ. ഹുസൈൻ വെളിയങ്കോട്, വി.എ. ഗഫൂർ, എ.എം. ശൗക്കത്ത്, ഇ.കെ. ജുനൈദ്, യാസിർ മൊയ്തുട്ടി, പി.പി.എ. ജലീൽ, സിറാജുദ്ദീൻ പൊന്നാനി, ഹസീബ് എന്നിവർ സംസാരിച്ചു. ഫ്ലഡ്ലിറ്റ് ക്രിക്കറ്റ് ടൂർണമെൻറ് പൊന്നാനി: ഇ.കെ. ഇമ്പിച്ചിബാവ ജന്മ ശതാബ്ദിയോടനുബന്ധിച്ച് ഡി.വൈ.എഫ്.െഎ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ ഫ്ലഡ്ലിറ്റ് ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഫോൺ: 9745862646, 9605015466. മുസ്ലിം ലീഗ് പൊന്നാനി മുനിസിപ്പൽ കൗൺസിൽ പൊന്നാനി: മുനിസിപ്പൽ മുസ്ലിം ലീഗ് വാർഷിക കൗൺസിൽ മണ്ഡലം പ്രസിഡൻറ് അഹമ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് വി.പി. ഹുസൈൻകോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഒഴിവുവന്ന മുനിസിപ്പൽ ട്രഷററുടെ സ്ഥാനത്തേക്ക് വി.പി. മുഹമ്മദിനെയും വൈസ് പ്രസിഡൻറായി ഉസ്മാനെയും തെരഞ്ഞെടുത്തു. അഡ്വ. വി.ഐ.എം. അഷ്റഫ്, ഫൈസൽ ബാഫഖി തങ്ങൾ, വി.വി. ഹമീദ്, എം. മൊയ്തീൻ ബാവ, വി.വി. ഹമീദ്, പി.ടി. അലി, മൊയ്തീൻകുട്ടി മൗലവി എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.പി. സക്കരിയ സ്വാഗതവും വി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.