പഞ്ചായത്തുകൾ നീർത്തട സംരക്ഷണ നടത്തം തുടങ്ങി

നിലമ്പൂർ: നീർത്തടങ്ങളുടെ സംരക്ഷണത്തിന് പഞ്ചായത്തുകൾ നടത്തതിലാണ്. ചാലിയാർ പഞ്ചായത്തിൽ വ‍്യാഴാഴ്ച നടത്തം പൂർത്തിയാക്കി. വഴിക്കടവ് പഞ്ചയാത്ത് ശനി‍യാഴ്ച നടക്കും. മറ്റു പഞ്ചായത്തുകളും തുടർദിവസങ്ങളിൽ നടത്തം തുടരും. നീർത്തടങ്ങളുടെ പ്രാധാന‍്യം മനസ്സില്ലാക്കാനും അവയുടെ സംരക്ഷണം ഉറപ്പാക്കാനുമാണ് നടത്തം. പഞ്ചായത്തിനെ കൂടാതെ കൃഷി വകുപ്പും ജലസേചന വകുപ്പും നടത്തത്തിൽ പങ്കാളികളാണ്. പ്രദേശത്തെ തലമുതിർന്ന കാരണവന്മാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധസംഘടന പ്രവർത്തകർ, ക്ലബ് ഭാരവാഹികൾ എന്നിവരും ഒപ്പമുണ്ടാവും. സംസ്ഥാന സർക്കാറി‍​െൻറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ളതാണ് നടത്തം. പദ്ധതി പ്രകാരം നടപ്പാക്കുന്ന നീർത്തട സംരക്ഷണ പ്രദേശങ്ങളിലേക്കാണ് നടക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാ‍​െൻറ നേതൃത്വത്തിലാണ് ചാലിയാർ പഞ്ചായത്തിൽ വ‍്യാഴാഴ്ച നടത്തം സംഘടിപ്പിച്ചത്. ഏഴ്, എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് വാർഡുകളിലെ എട്ട് തോടുകളിലെ വെള്ളം എത്തിച്ചേരുന്ന മഹാഗണിയിലെ പെരുമുണ്ട പ്രദേശത്തേക്കാണ് നടത്തം സംഘടിപ്പിച്ചത്. തോടുകളിലെ വെള്ളം കൃഷിക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന പദ്ധതിക്ക് രൂപം നൽകും. ഇതിനായി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇറിഗേഷൻ വിഭാഗം എ.ഇ. ഇസ്മായിൽ കൺവീനറും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ചെയർമാനുമായ സമിതി രൂപവത്കരിച്ചു. കൃഷി ഓഫിസർ ഉമ്മർകോയ, സ്റ്റാൻറിങ് കമ്മിറ്റി ചെയർമാന്മാരായ തോണിക്കടവൻ ഷൗക്കത്ത്, പി. പ്രമീള, അംഗങ്ങളായ പുക്കാടൻ നൗഷാദ്, റീന രാഘവൻ, ബിന്ദു തൊട്ടിയൻ എന്നിവരും നടത്തത്തിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.