ഷൊർണൂർ: ഷൊർണൂർ നഗരസഭ കമ്യൂണിറ്റി െഡവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതദിനാഘോഷവും 'നീതം- 2018' കുടുംബശ്രീ കാമ്പയിെൻറ സമാപനത്തോടനുബന്ധിച്ചുള്ള സഹയാത്രാസംഗമവും സംഘടിപ്പിച്ചു. 'സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിരോധിക്കുക' ലക്ഷ്യത്തോടെ മുഴുവൻ അയൽക്കൂട്ടങ്ങളും പങ്കാളികളായി. നഗരസഭ ചെയർപേഴ്സൻ വി. വിമല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ആർ. സുനു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. നിർമല, എം. നാരായണൻ, കൗൺസിലർമാരായ റജുല, സിനി മനോജ്, വി.കെ. ശ്രീകൃഷ്ണൻ, വി.എം. ഉണ്ണികൃഷ്ണൻ, അജിത, ലത ജോബി, സന്ധ്യ എന്നിവർ സംസാരിച്ചു. ഷൊർണൂർ അഡീഷനൽ എസ്.ഐ രാജൻ, അഡ്വ. പി.എം. ജയ എന്നിവർ ചർച്ച ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എൻ. അനിൽകുമാർ സ്വാഗതവും സി.ഡി.എസ് സെക്രട്ടറി സി. ഗോപകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.