പൊലീസ് സ്​റ്റേഷൻ ഭരിച്ചത് വനിതകൾ

പാലക്കാട്: അന്താരാഷ്ട്ര വനിതദിനത്തിൽ പാലക്കാട് ടൗൺ നോർത്ത് . സ്റ്റേഷൻ ഓഫിസറുടെ ചുമതല വനിത സെൽ എസ്.ഐ ബേബിക്കായിരുന്നു. ജി.ഡി ഇൻചാർജായി ചുമതല വഹിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രേമകുമാരിയും വനിത സിവിൽ പൊലീസ് ഓഫിസർ ഷീബ ഡ്രൈവറായും പാറാവുകാരായി വനിത സിവിൽ പൊലീസ് ഓഫിസർമാരായ സന്ധ്യ, ഉഷാദേവി എന്നിവരുമാണ് വ്യാഴാഴ്ച സ്റ്റേഷനിലെ താരങ്ങളായത്. മുമ്പ് രണ്ടുവർഷം അഡീഷനൽ എസ്.ഐ ആയി ജോലിചെയ്ത പാലക്കാട് നോർത്തിൽ സ്റ്റേഷൻ ഓഫിസറായി എത്തിയത് ഏറെ സന്തോഷമുണ്ടാക്കിയെന്നും ചുമതലകളെല്ലാം മനോഹരമായി പൂർത്തിയാക്കിയെന്നും എസ്.ഐ ബേബി പറഞ്ഞു. സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിൽ നടക്കുന്ന പട്രോളിങ്ങിന് മുടക്കം വരുത്തിയില്ല. പെറ്റിക്കേസുകൾ രജിസ്റ്റർ ചെയ്തു. വനിത ദിനത്തോടനുബന്ധിച്ച് ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിലാണ് ഓഫിസർമാരായി വനിത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിരുന്നത്. പുതുനഗരം സ്റ്റേഷനിൽ പ്രേമലതയും മണ്ണാർക്കാട് സ്റ്റേഷൻ ഓഫിസറായി അനിലാകുമാരിയും വ്യാഴാഴ്ച ചുമതല വഹിച്ചു. ആലത്തൂർ സ്റ്റേഷനിൽ ഇൻസ്പെക്ടർ എലിസബത്തിനാണ് മാസങ്ങളായി സ്റ്റേഷൻ ഓഫിസറുടെ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.