കൊടക്കാട്: നാടിെൻറ സമാധാനാന്തരീക്ഷം തകർത്ത് അരാജകത്വം സൃഷ്ടിക്കുന്ന അക്രമ രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അഭിപ്രായപ്പെട്ടു. കൊടക്കാട് ശാഖ മുസ്ലിം ലീഗ് ഓഫിസിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊലവിളിയും നശീകരണവും മുഖമുദ്രയാക്കിയ രാഷ്ട്രീയകക്ഷികൾ നിലപാട് തിരുത്താൻ തയാറാകണം. സംഘ്പരിവാർ മുന്നേറ്റത്തെ പ്രതിരോധിക്കാൻ വിശാലമായ മതേതര കൂട്ടായ്മകൾ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പൊതു സമ്മേളനത്തിൽ ശാഖ പ്രസിഡൻറ് സമദ് മേലേതിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എൻ. ഹംസ, സെക്രട്ടറിമാരായ ടി.എ. സിദ്ദീഖ്, കല്ലടി അബൂബക്കർ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, പാറശ്ശേരി ഹസൻ, ഹമീദ് കൊമ്പത്ത്, എം.കെ. മുഹമ്മദലി, എൻ. മുഹമ്മദലി, സി.കെ. മുഹമ്മദ്, മണ്ണിൽ ബാബു, കെ. അബൂബക്കർ, റഫീഖ് കൊങ്ങത്ത്, കെ.ടി. അബ്ദുല്ല, പടുവിൽ കുഞ്ഞിമുഹമ്മദ്, മുനീർ താളിയിൽ, സലീം നാലകത്ത്, സി.കെ. റിയാസ്, വി.കെ. അലി, കെ.എച്ച്. ഫഹദ്, കെ.എം.സി.സി-യൂത്ത് ലീഗ്- എം.എസ്.എഫ് ഭാരവാഹികളായ സി.കെ. സത്താർ, എൻ. ജാഫർ, റഫീഖ്, നാസർ നാലകത്ത്, സി.കെ. സുബൈർ, എൻ. സലാം, എം. ആഷിഖ് സംസാരിച്ചു. സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട മണ്ണിൽ ബാബുവിനും കെ.എസ്.ടി.യു ഉപജില്ല ട്രഷറർ സലീം നാലകത്തിനും കെ.എം.സി.സിയുടെ ഉപഹാരം പി.കെ. ഫിറോസ് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.