ഹർത്താൽ അക്രമം: രണ്ട് യുവാക്കൾ കൂടി പിടിയിൽ

കല്ലടിക്കോട്: യൂത്ത് ലീഗ് പ്രവർത്തകൻ കുന്തിപ്പുഴ സഫീർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹർത്താൽ ദിവസത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെക്കൂടി കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്‌തു. കല്ലടിക്കോട് സ്വദേശികളായ മേലേ കലവറ ഇസ്മായിൽ (36), വെങ്ങശേരി അബ്ദുൽ ഖാദർ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. എസ്.ഐ കെ.കെ. കൃഷ്ണൻകുട്ടിയും സംഘവും അറസ്റ്റിന് നേതൃത്വം നൽകി. ദേശീയപാതയിൽ മാർഗതടസ്സം സൃഷ്ടിക്കൽ, പൊലീസി​െൻറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.