ലൈബ്രറി കൗൺസിൽ ജില്ല സെമിനാർ 11ന്

പാലക്കാട്: ജില്ല ലൈബ്രറി കൗൺസിലി‍​െൻറ ആഭിമുഖ്യത്തിൽ 'ബഹുസ്വരത നേരിടുന്ന പ്രശ്നങ്ങൾ' വിഷയത്തിൽ ജില്ല സെമിനാർ നടത്തുന്നു. മാർച്ച് 11ന് ഇ. പത്മനാഭൻ സ്മാരക മന്ദിരത്തിൽ നടക്കുന്ന സെമിനാറി‍​െൻറ ഉദ്ഘാടനവും വിഷയാവതരണവും പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് നിർവഹിക്കും. ജില്ലയിലെ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പെരിങ്ങോട് വായനശാലയിലെ പി. ഗോപാലൻ നായർ മാസ്റ്ററെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി ആദരിക്കും. സെമിനാറിൽ പങ്കെടുക്കാനെത്തുന്നവർ രാവിലെ 9.30ന് പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു. കുടുംബശ്രീ 'ടോക് ഷോ' പാലക്കാട്: ലോക വനിത ദിനത്തിൽ കുടുംബശ്രീ ജില്ല മിഷൻ വനിതകളുടെ സാക്ഷ്യം എന്ന പേരിൽ 'ടോക് ഷോ' സംഘടിപ്പിക്കും. കുടുംബശ്രീ നൽകിയ ആത്മവിശ്വാസം നിക്ഷേപമാക്കി ജീവിതവിജയം നേടിയ വനിതകൾ മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ അവരുടെ അനുഭവങ്ങളുടെ നേർസാക്ഷ്യം അവതരിപ്പിക്കുന്നതാണ് ടോക് ഷോ. മാർച്ച് എട്ടിന് രാവിലെ 10 മുതൽ പാലക്കാട് ഹോട്ടൽ ഗസാലയിലാണ് ടോക് ഷോ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.